നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

By | Wednesday October 10th, 2018

SHARE NEWS

മ്പ്ര : കിഴക്കന്‍ പേരാമ്പ്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവാഘോഷം ഒക്‌ടോബര്‍ പത്തു മുതല്‍ പത്തൊന്‍പത് വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും. വിശേഷാല്‍ പൂജകളും ഗ്രന്ഥപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവയും നടത്തപ്പെടും. 19 വെള്ളിയാഴ്ച ജില്ലജഡ്ജ് ശ്രീകല സുരേഷ് കുരുന്നുകര്‍ക്ക് ആദ്യാക്ഷരം കുറിക്കും.

കല്പത്തൂര്‍ മാടത്തും കോട്ടയില്‍ ദുര്‍ഗ്ഗഭഗവതി ക്ഷേത്രത്തില്‍ ഗ്രന്ഥം വെപ്പ് ചുറ്റുവിളക്ക്, ഗ്രന്ഥപൂജ, വാഹന പൂജ, വിദ്യാരംഭം എന്നിവ നടക്കും.

പേരാമ്പ്ര ചെമ്പ്ര റോഡ് പടിക്കതോട്ടത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷേത്താടനുബന്ധിച്ച് 10 മുതല്‍ 18 വരെ ക്ഷേത്രം തന്ത്രി പ്രസാദ് ഗുരുക്കളുടെയും സതീശന്‍ മ്പൂതിരി കാസര്‍ഗോഡ് എന്നിവരുടെ നേതൃത്വത്തില്‍ ദിവസവും നവമി, ചുറ്റുവിളക്ക് എന്നിവയും

17 ന് സര്‍വ്വൈശ്യവിളക്ക് പൂജയും, ഗ്രന്ഥം വെപ്പും 18ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും 17,18,19 തിയ്യതികളില്‍ വിശേഷാല്‍ ഗണപതിഹോമവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 19 ന് ആയുധ പൂജ, വാഹന പൂജ എന്നിവയും നടത്തപ്പെടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read