മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ട് ആഴ്ചകളേറെ.

മേപ്പയ്യൂര്‍ ടൗണിലെ ഓട്ടോ-ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍, യാത്രക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ കംഫര്‍ട്ട് സ്റ്റേഷന് തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രയാസം നേരിടുന്നുണ്ട്.
ഓട്ടോ ടാക്സി തൊഴിലാളികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളം എത്തുന്ന മോട്ടോറിന് കേടുപാടുകള്‍ സംഭവിച്ചതാണ് കംഫര്‍ട്ട് സ്റ്റേഷന് അടച്ചിടുവാന്‍ കാരണമെന്നാണ് അധികൃതരുടെ അവകാശ വാദം.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
