Categories
headlines

ചക്കിട്ടപ്പാറ ഡിസിസിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവം – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ചക്കിട്ടപ്പാറ: വളരെ കാര്യക്ഷമമായും കൃത്യതയോ ടെയും കോവിഡ് പ്രതിരോധത്തിനായ് പ്രവര്‍ത്തിക്കുന്ന ചക്കിട്ടപ്പാറ ഡിസിസി യെ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അവാസ്ഥവും ഗ്രാമപഞ്ചായത്ത് ഡിസിസിയെയും ആര്‍ ആര്‍ടി പ്രവര്‍ത്തകരെയും അപമാനിക്കാനുള്ള ശ്രമവുമാണ് ഇതിന് പിന്നിലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു.


ഡിസിസിയില്‍ നിന്ന് ഒരാള്‍ ഭക്ഷണം ലഭിക്കാത്തത് മൂലം ഇറങ്ങി ഓടി എന്നായിരുന്നു പ്രചരണം. പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി മികച്ച രീതിയിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയതന്നും ജില്ലയില്‍ ആദ്യത്തെ കോവിഡ് സെന്റര്‍ ആരംഭിച്ചതും ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു.

ചക്കിട്ടപ്പാറക്ക് പുറമേയുള്ള ഗ്രാമ പഞ്ചായത്തുകളിലുളളവരും മുന്‍സിപ്പാലിറ്റികളില്‍ നിന്നുമായി നിരവധിപ്പേര്‍ കോവിസ് സെന്ററില്‍ കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നുകോവിഡ് സെന്ററിനെ കുറിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.


ജില്ല കലക്ടര്‍ അറിയച്ചതനുസരിച്ച് ആരംഭിച്ച ഡിസിസി 64 ദിവസം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ അടുക്കള ഉപയോഗിച്ച് ഭക്ഷണവും മികച്ച പരിചരണവും നല്‍കി അവസാന രോഗി കൂടി പോയതിന് ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.

എന്നാല്‍ 8 ദിവസത്തിന് ശേഷം 5 പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ഡിസിസിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. അടുത്ത ദിവസം അര്‍ദ്ധ രാത്രി 10 ഓളം രോഗികളെ കൂടി ഗ്രാമ പഞ്ചായത്ത് ഇവിടെ എത്തിച്ചു.


ഇതില്‍ ഒരു രോഗിയാണ് കാലത്ത് ഭക്ഷണം കിട്ടാതെ ഇറങ്ങി ഓടിയ തായ് വാര്‍ത്ത പ്രചരിക്കുന്നത്. കാലത്തും വൈകിട്ടും പഞ്ചായത്ത് നല്‍കുന്ന ലഘു ഭക്ഷണത്തോടെ ചായ രോഗികള്‍ സ്വയം തയ്യാറാക്കുകയും 10 മണിക്കും, ഉച്ചക്കും രാത്രിയും ഡിസിസി വക ഭക്ഷണം നല്‍കുകയുമാണ് ചെയ്യുന്നത്.

പതിനഞ്ചോളം ആളുകള്‍ ഉള്ള ഇവിടെ നിന്ന് ഒരാള്‍ ഭക്ഷണം ലഭിക്കാതെ ഓടി എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും സൗജന്യ സേവനം നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തകരെ അപമാനിക്കാനാണെന്നും കെ. സുനില്‍ പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP