നിരത്ത്കടവ് – തെക്കേടത്ത്കടവ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം സ്വാഗത സംഘം രൂപീകരിച്ചു

By | Saturday October 19th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ നിരത്ത്കടവ് (കടിയങ്ങാട് പാലം) – തെക്കേടത്ത്കടവ് റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഈ മാസം 26 ന് വൈകുന്നേരം 3 മണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നരക്കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്.

പരിപാടി വിജയിപ്പിക്കാന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീലയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര മണ്ഡലം വികസനമിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, സഫിയ പടിഞ്ഞാറയില്‍, വി.കെ. സുമതി, സൗഫി താഴെക്കണ്ടി, കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി കെ.എം. ഇസ്മായില്‍ (ചെയര്‍മാന്‍), കെ.എം. സുരേഷ് (കണ്‍വീനര്‍), സി. ഗോവിന്ദന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം എന്‍.എസ്. നിധീഷ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read