SHARE NEWS
പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം വോളന്റീയര്‍മാരുടെ നേതൃത്വത്തില്‍ ലിനി സിസ്റ്ററുടെ മക്കളുടെ കൂടെ ശിശുദിനം ആഘോഷിച്ചു. സിദ്ധാര്ഥിന്റെയും, ഋതുലിന്റെയും കുറത്തിപ്പാറ അംഗന്വാടിയിലെത്തിയാണ് ശിശുദിനം ആഘോഷിച്ചത്.
വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. പരിപാടി ആവള ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ്, കെ.കെ. ഷോബിന്‍, ലത, നദീര്‍ ചെമ്പനോട, വി.എം. മുഹമ്മദ് നിഹാല്‍, ആര്. ആര്. അഭിനവ്, എന്‍.കെ സഫ്വാന്, വി.എ. അജോ, ഫാത്തിമ ജുനു, പി.പി മുഹമ്മദ് നിജാസ്, കെ.എം അസ്ജദ്, വി.എസ് നിതുന്‍ എന്നിവര്‍ സംസാരിച്ചു.