മാസ്‌ക് നിര്‍മ്മിച്ച് നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി

By | Thursday April 9th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍മ്മിച്ച് നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥിനികളാണ് മാസ്‌കുകള്‍ നിര്‍മ്മിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്‍എസ്എസ് വളന്റയര്‍മാരായ വിദ്യാര്‍ത്ഥിനികള്‍ ലോക്ഡൗണില്‍ വീടുകളില്‍ വെച്ച് മാസ്‌ക്കുകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഇങ്ങനെ നിര്‍മ്മിച്ച 300 ഓളം മാസ്‌ക്കുകള്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് കൈമാറി.

പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ലീലക്കും, ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്‌കരനും കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ഗ്രാമപഞ്ചായത്തംഗം എന്‍.പി. വിജയന്‍,
സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇനസ്പക്ടര്‍ എ.ടി. പ്രമീള തുടങ്ങിയവര്‍ സംബന്ധിച്ചു. മാസ്‌ക്ക് നിര്‍മ്മാണത്തിന് എന്‍എസ്എസ് വളന്റയര്‍മാരായ പി.എസ് നീലിമ, എം.അനഘ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read