ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

By | Monday September 23rd, 2019

SHARE NEWS

 

പേരാമ്പ്ര : കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ ചേനോളി കീഴല്‍ മീത്തല്‍ രാമചന്ദ്രന്‍ (54) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ ജോലിക്കായി പിഎച്ച്‌സിയിലേക്ക് ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: രമണി. മക്കള്‍: ശരണ്യ, ശ്യാമിലി. മരുമക്കള്‍: ബിജു (മന്ദങ്കാവ്), രാഗേഷ് (ഉള്ള്യേരി).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read