റൂര്‍ക്കെലയില്‍ അന്തരിച്ച സിആര്‍പിഎഫ് ജവാന്റെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് കായണ്ണയില്‍

By | Tuesday December 24th, 2019

SHARE NEWS

പേരാമ്പ്ര : ഒഡീഷ റൂര്‍ക്കെല 19 ജീമെന്റില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന സിആര്‍പിഎഫ് ജവാന്‍ കായണ്ണ സ്വദേശി വയനാട് പൊഴുതന കറുത്തേടത്ത് വിജയന്‍ (47) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ക്വാര്‍ട്ടേര്‍സിനടുത്ത ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം ഇന്ന് വൈകീട്ട് 6 മണിക്ക് കായണ്ണയിലെത്തും. കായണ്ണ കൂടത്താംപോയില്‍ സാംസ്‌കാരിക നിലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

പിതാവ് പരേതനായ അപ്പുക്കുട്ടന്‍. മാതാവ് സരോജിനി ഭാര്യ: ഷീബ കൂടത്താം പോയില്‍ ചെറുക്കാട്. മക്കള്‍: അര്‍ച്ചന, അര്‍ച്ചിത (വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (ട്രൈബല്‍ ഹോസ്റ്റല്‍ പനമരം), ശാന്തകുമാരി (പനമരം) പത്മിനി (അച്ചൂര്‍), ഭാനുമതി (പെരുങ്കോട) വസന്ത കുമാരി (പിലാക്കാവ്), ശോഭന (ബത്തേരി) ജയലക്ഷമി (മക്യാട്) പുഷ്പവല്ലി (പീച്ചങ്കോട്), ശ്യാമള (വെണ്ണിയോട്).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read