ആവള ബ്രദേഴ്‌സ് കലാസമിതി ഓണാഘോഷം സംഘടിപ്പിച്ചു

By | Thursday September 12th, 2019

SHARE NEWS

പേരാമ്പ്ര : ആവള ബ്രദേഴ്‌സ് കലാസമിതി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ വീടുകളില്‍ പൂക്കളമത്സരം, ഉച്ചക്ക് മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കലാസമിതി പരിസരത്ത് വെച്ചു നടന്ന മത്സരങ്ങളില്‍ വന്‍ ജന പങ്കാളിത്തം ഉണ്ടായിരുന്നു. പൂക്കള മത്സരത്തില്‍ രാധ തെയ്യത്താം കണ്ടി ഒന്നാം സ്ഥാനം നേടി. പുരുഷന്‍മാര്‍ക്കുവേണ്ടി നടത്തിയ പഞ്ചാഗുസ്തി മത്സരത്തില്‍ ഒ.എം. ആഷിക് വിജയിയായി.

വിജയികള്‍ക്കു ഗ്രാമപഞ്ചായത്തംഗം ബി.ബി. ബിനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read