Categories
headlines

നൂറുശതമാനം വിജയം; കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍ക്ക് സ്‌നേഹാദരവ്

പേരാമ്പ്ര: കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ 100 ശതമാനം വിജയം കൈവരിച്ച ഗവ: ഹൈസ്‌കൂള്‍ വെങ്ങപ്പറ്റക്കും കൂത്താളി വിഎച്ച്എസ്സ്എസ്സിനും, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്‌നേഹാദരവ് നല്‍കി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ നാരായണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍, അജയന്‍, നാസര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി സുനില്‍കുമാര്‍ സ്വാഗതവും സി.പി. പ്രകാശന്‍ നന്ദിയും പറഞ്ഞു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP