Categories
headlines

ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന് പേരാമ്പ്ര ബ്ലോക്കില്‍ തുടക്കമായി

പേരാമ്പ്ര (June 5) : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാലങ്ങള്‍ തുറക്കുന്നത് നീളുമ്പോള്‍ അധ്യായനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാനായി ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചിന് പേരാമ്പ്ര ബ്ലോക്കില്‍ തുടക്കമായി.


മുടിയന്‍ ചാല്‍ യൂണിറ്റ് കമ്മിറ്റി രണ്ട് ടിവികളാണ് ഇതുവരേക്കും സമാഹരിച്ചത്. മുന്‍ മേഖലാ കമ്മിറ്റി അംഗം അരുണ്‍ മാവിലാംപൊയില്‍, മുന്‍ യൂണിറ്റ് കമ്മിറ്റി അംഗം അച്യുത് മനക്കല്‍ എന്നിവരാണ് ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചിലേക്ക് ആദ്യ ദിനം തന്നെ സഹായവുമായി മുന്നോട്ടുവന്നത്.

മുടിയന്‍ ചാല്‍ യൂണിറ്റിനുവേണ്ടി ഷനില്‍, ദീപേഷ് എന്നിവര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വെച്ച് ടിവികള്‍ കൈമാറി. പി.കെ. അജീഷ്, ഇ.എം. ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു. മുതുകാട് നരേന്ദ്ര ദേവ് കോളനിയിലേക്കും പേരാമ്പ്ര ചേര്‍മല കോളനിയിലേക്കും ടിവികള്‍ കൈമാറാനാണ് ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP