കൊയിലാണ്ടി: കോവിഡ് കാലത്തെ ശാസ്ത്ര പഠനവും പരീക്ഷണങ്ങളും രസകരവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹോംലാബ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രൈമറി വിഭാഗം രക്ഷിതാക്കള്‍ക്കായി കൊക്കൂണ്‍ എന്ന പേരില്‍ ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല സംഘടിപ്പിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിജില ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
എന്‍.കെ. വിജയന്, ബി. സിന്ധു, കെ.ടി. ജോര്‍ജ്, കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. എം.കെ ലിപിന്ജിത്ത്, ആര്. നിതിന്‍, ഡി.എന്‍. രതീഷ്, എന്‍.എം രാജന് എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്കി.
ഹെഡ്മിസ്ട്രസ് പി. ഉഷാകുമാരി സ്വാഗതവും സയന്‍സ് ക്ലബ് കണ്‍വീനര്‍ എം.കെ ലിപിന്‍ ജിത്ത് നന്ദിയും പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
