പ്രിയതമയുടെ ഓര്‍മക്ക് ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചു

By | Monday May 20th, 2019

SHARE NEWS

പേരാമ്പ്ര : മൂന്ന് വര്‍ഷം മുമ്പ് രോഗബാധിതയായി അകാല ചരമമടഞ്ഞ ഭാര്യയുടെ 3ാം ചരമവാര്‍ഷിക ദിനത്തില്‍ പ്രിയതമയുടെ ഓര്‍മക്ക് ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചു.

റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഈച്ചരമ്പത്ത് സുരേന്ദ്രനാണ് ഭാര്യ ഒ.ടി. ഷൈമയുടെ സ്മരണാര്‍ത്ഥം പാലേരി-ഒറ്റക്കണ്ടം റോഡില്‍ ഒ.ടി. മുക്കില്‍ സ്വന്തം സ്ഥലത്ത് പണംമുടക്കി ബസ് കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചത്.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.പി. വിജയന്‍ അധ്യക്ഷത വഹിച്ചു. ടി.പി. മനോജന്‍, എന്‍.സി. അബ്ദുറഹിമാന്‍, എന്‍.കെ. നാരായണന്‍ നമ്പ്യാര്‍, നടുക്കണ്ടി ബാലന്‍, വഹാനിയില്‍ വര്‍ഗീസ്, ജവാന്‍ അബ്ദുള്ള, കെ.കെ. ദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read