പി. ശങ്കരന് ജന്‍മനാട് വിട ചൊല്ലി

By | Thursday February 27th, 2020

SHARE NEWS

പേരാമ്പ്ര: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ അഡ്വ. പി ശങ്കരന് ജന്മനാട് കണ്ണീരോടെ വിട ചൊല്ലി. മൃതദേഹം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കടിയങ്ങാട്ടെ പുതിയോട്ടില്‍ വസതിയില്‍ സംസ്‌കരിച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വസതിയിലേക്ക് ഒഴുകിയെത്തി.

സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ അന്തിമോപചാരത്തിന് ശേഷം രാവിലെ 10.20 ന് മൃതദേഹം ചിതയിലേക്കെടുത്തു. ഔദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മകന്‍ രാജീവ് എസ് മേനോന്‍ ചിതയ്ക്ക് തീ കൊളുത്തി.

മന്ത്രി ടി.പി രാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ കെ. മുരളീധരന്‍ , എം.കെ രാഘവന്‍, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഇ.കെ വിജയന്‍, അനൂപ് ജേക്കബ്, സി.കെ നാണു, കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍, ജോണി നെല്ലൂര്‍,

കെ.പി.സി സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഭാരവാഹികളായ കെ. പ്രവീണ്‍ കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, പി.എം നിയാസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം വീരാന്‍കുട്ടി, പി.എം സുരേഷ് ബാബു, ഇ.എം ആഗസ്തി, സി.പി മുഹമ്മദ്, കെ.എം അഭിജിത്ത് എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തു.

വടകര ആര്‍.ഡി.ഒ അബ്ദുറഹിമാന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി അബ്ദുല്‍ റഷീദ്, എ.കെ പത്മനാഭന്‍, എന്‍.ഡി അപ്പച്ചന്‍, ടി. യു രാധാകൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത്, സി.എന്‍ വിജയകൃഷ്ണന്‍, ഡോ. കെ. മൊയ്തു,

ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, എന്‍.കെ അബ്ദുറഹിമാന്‍, യു രാജീവന്‍, കെ. രാമചന്ദ്രന്‍, വി.എം ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീല, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍,എന്‍.കെ അബ്ദുറഹിമാന്‍, യു രാജീവന്‍, ഐ മൂസ, എം മോഹനന്‍, എന്‍.ജി.ഒ അസോ സിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍,

കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്, കാലിക്കറ്റ് പ്രസ് ക്ലബ് ട്രഷറര്‍ ഇ.പി മുഹമ്മദ്, കോണ്‍ഗ്രസ് നേതാക്കളായ നിജേഷ് അരവിന്ദ്, രമേശ് നമ്പിയത്ത്, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ. അശോകന്‍, ഇ.വി രാമചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, അച്ച്യുതന്‍ പുതിയേടത്ത്, പി.കെ ഹബീബ്, കാവില്‍ പി മാധവന്‍, പി.കെ രാഗേഷ്, വി.പി ദുല്‍ഖിഫില്‍, പി വാസു, രാജന്‍ മരുതേരി, കെ പി വേണുഗോപാല്‍, പി.പി രാമകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി, തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സണ്ണി ജോസഫ് എം.എല്‍.എ, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ടി. ശരത്ചന്ദ്ര പ്രസാദ്, സതീശന്‍ പാച്ചേനി, വി.എ നാരായണന്‍, സജീവ് ജോസഫ്, സജീവ് മാറോളി, തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read