പേരാമ്പ്ര : മുന്‍ മന്ത്രിയും പാര്‍ലിമെന്റ് അംഗവും ഡിസിസി പ്രസിഡന്റുമായിരുന്ന അഡ്വ. പി ശങ്കരന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ഫെബ്രുവരി 25 വ്യാഴാഴ്ച സമുചിതമായി ആചരിക്കുവാന്‍ പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം തീരുമാനിച്ചു.

യോഗത്തില്‍ പേരാമ്പ്ര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് മരുതേരി അധ്യക്ഷത വഹിച്ചു.
ഇ.വി രാമചന്ദ്രന്, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍, ഇ. അശോകന്, രാജേഷ് കീഴരിയൂര്‍, പി.കെ. രാഗേഷ്, പി.ജെ. തോമസ്സ്, കെ.പി. വേണുഗോപാല്‍, എസ്. സുനന്ദ്, പി.എം പ്രകാശന്, പി.എസ് സുനില്‍ കുമാര്‍, വിനോദന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
കാലത്ത് 8.30 ന് കടിയങ്ങാട് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം 3 മണിക് പേരാമ്പ്രയില്‍ അനുസ്മരണ സമ്മേളനവും നടക്കും.
സമ്മേളനം മുന്‍ സിസിസി പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കോണ്‍ഗ്രസ്സ് ഓഫീസില്‍ അഡ്വ. പി. ശങ്കരന്റെ ഫോട്ടോ അനാച്ചാദനവും ചെയ്യും.
News from our Regional Network
RELATED NEWS
