പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.

കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആഘോഷത്തിന്റെ തിരി തെളിയിച്ചു. വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയിലൂന്നിയാണു പൂര്‍വ്വീകര്‍ ജീവിതത്തെ മുന്നോട്ടു നയിച്ചതെന്നും ഇത് മാതൃകയാക്കി വരും കാല തലമുറക്കു പകര്‍ന്നു നല്കാന് ഇന്നിലെ മാതാപിതാക്കള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സ്നേഹത്തിലൂന്നി വിശ്വാസം മുറുകെപ്പിടിച്ച് ഒരുമയോടെ ജീവിക്കുന്നതാണു നല്ല കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമെന്നും ബിഷപ്പ് കുട്ടിച്ചേര്‍ത്തു.
ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ പടത്തുകടവ് ഇടവകയിലെ 23 കുട്ടികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും നല്കി. ഇടവക വികാരി ഫാ. അരുണ്‍ വടക്കേല്‍, മുന്‍ വികാരി ഫാ. ബിജു ചെന്നിക്കര, ഫാ. അര്ജുന് ജോണ്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
1946 ല്‍ സ്ഥാപിതമായ പടത്തുകടവ് ഇടവക തലശ്ശേരി രൂപതയുടെ ഭാഗമായിരുന്നു. താമരശ്ശേരി രൂപതയിലെ അഞ്ചാമത്തെ ഇടവകയാണ് പടത്തുകടവ്.

News from our Regional Network
RELATED NEWS
