സായന്ത് പേരാമ്പ്രയുടെ യാത്രാ ഫോട്ടോഗ്രഫി പ്രദര്‍ശനം കോഴിക്കോട്

By | Tuesday July 9th, 2019

SHARE NEWS

പേരാമ്പ്ര : സാഹസിക യാത്രികനായ സായന്ത് പേരാമ്പ്ര (പ്രിയന്‍) യുടെ യാത്രാ ഫോട്ടോഗ്രഫി പ്രദര്‍ശനം കോഴിക്കോട് നടന്നു വരുന്നു. പഹാഡ് ലോഗ് (പര്‍വതങ്ങളിലെ മനുഷ്യര്‍) എന്ന പേരിലുള്ള ഫോട്ടോഗ്രഫി പ്രദര്‍ശനം ജൂലൈ 6 മുതല്‍ രാജാജി റോഡിലുള്ള ന്യൂവേവ് ഫിലിം സ്‌കൂള്‍ ഗാലറിയില്‍ ആരംഭിച്ചു.

ഹിമാലയന്‍ സാനുക്കളിലൂടെയുള്ള യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ജമ്മുവില്‍നിന്ന് 112 കിലോമീറ്റര്‍ അകലെ ഹിമാലയത്തിലെ ശിവാലിക് ബെല്‍റ്റിന്റെ ഭാഗമായ പത്നിടോപ്പ് മുതല്‍ നന്ദടോപ്പ് വരെയുള്ള മലനിരകളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവിതമാണ് എക്സിബിഷനില്‍ സായന്ത് പ്രമേയമാക്കിയിരിക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6640 അടി ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. 35 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം കാണാന്‍ നിത്യേന നിരവധി ആളുകള്‍ എത്തിച്ചേരുന്നു.

യങ് വിന്‍ഡ് എന്ന സാഹസികയാത്രാ ഗ്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാളാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സായന്ത്. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയുള്ള പ്രദര്‍ശനം വെള്ളിയാഴ്ച അവസാനിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read