പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കുഴുച്ചുമൂടിയതായി പരാതി

By | Friday October 18th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ പാലേരി കുളത്തൂര്‍ വയലിന് സമീപം അശാസ്ത്രീയമായി കുഴിച്ചുമൂടിയതായി പരാതി.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വയലിന് സമീപം കുഴിച്ചിട്ടത് മൂലം സമീപത്തെ തോടുകളും വീടുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പടെ മലിനപ്പെടാനും കൂടാതെ മാരക രോഗങ്ങള്‍ പിടിപെടാനും വഴിയൊരുക്കും. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പാലേരി മേഖലാ കമ്മിറ്റി പേരാമ്പ്ര പോലീസിലും, ശുചിത്വ മിഷനും, ജെസിബി ഉപയോഗിച്ച് പൊതു സ്ഥലം കേടുവരുത്തിയതിനു പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കി.

മേഖല എക്‌സിക്യൂട്ടീവ് കമ്മിറ്റി പി.കെ. സുധിഷ് അധ്യക്ഷത വഹിച്ചു. മേഖല സെകട്ടറി എം. സുജീഷ്, ട്രഷര്‍ ടി.പി. ബിനീഷ് ജോയിന്റ് സെക്രട്ടറിമാരായ കെ.വി. നിഷാന്ത്, പി.പി. ജിമേഷ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read