പാലേരിയില്‍ ചുഴലികാറ്റ് കനത്ത നാശനഷ്ടം

By | Thursday August 8th, 2019

SHARE NEWS

പേരാമ്പ്ര : പാലേരി ഇടിവെട്ടി ഭാഗത്ത് അല്പ സമയം മുമ്പുണ്ടായ ചുഴലികാറ്റില്‍ മരങ്ങള്‍ കടപുഴകി. 10 മണിയോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റാണ് വന്‍ അപകടം ഉണ്ടാക്കിയത്. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി.

ചില വീടുകള്‍ തകര്‍ന്നു. തെങ്ങ്, കവുങ്ങ് ഇലഞ്ഞി, പ്ലാവ് തുടങ്ങിയ മരങ്ങളാണ് സെക്കന്റുകള്‍ മാത്രം ആഞ്ഞു വീശിയ കാറ്റില്‍ കടപുഴകിയത്. ചെറിയ പറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, ഡോ. കെട.പി. ബാലന്‍, നെല്ലിയുള്ളതില്‍ അമ്മത്, മുബാറക്ക്, ഒ.ടി. ബഷീര്‍, ഇടിവെട്ടി സദാനന്ദന്‍, ഇടിവെട്ടി സത്യ, ഇടിവെട്ടി ലത്തീഫ് എന്നിവരുടെ പറമ്പിലെ മരങ്ങളാണ് കടപുഴകി വീണത്.

അല്പ നേരത്തേക്ക് പ്രദേശത്താകെ ഭീകരാന്തരീക്ഷമായിരുന്നു. ജനങ്ങളാകെ ഭയവിഹ്വലരായിരുന്നു. പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read