വിശ്വാസം ഉപയോഗിച്ച് ബിജെപി കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; പന്ന്യന്‍ രവീന്ദ്രന്‍

By | Saturday October 13th, 2018

SHARE NEWS

മുയിപ്പോത്ത് : ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ മറവില്‍ വിശ്വാസം ഉപയോഗിച്ച് കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്നും അതിന് കോണ്‍ഗ്രസ് കുട പിടക്കുകയാണ് ചെയ്യുന്നതെന്നും സിപിഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സിപിഐ ദേശീയ ക്യാമ്പയിന്റെ ഭാഗമായുള്ള പേരാമ്പ്ര മണ്ഡലം കാല്‍നട പ്രചരണ ജാഥ മുയിപ്പോത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നല്കിയ വാഗ്ദാനങ്ങള്‍ എല്ലാം പൊള്ളയായിരുന്നു എന്ന് മോഡി ഭരണം തെളിയിച്ചു. ഇന്ത്യയെ രക്ഷിക്കാന്‍ ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്ന മോഡി ഭരണകൂടത്തെ പുറത്താക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ശശി, ജാഥാ ലീഡര്‍ കെ.കെ. ബാലന്‍, വി.കെ. സുരേഷ് ബാബു, അജയ് ആവള, യൂസഫ് കോറോത്ത്, സി. ബിജു എന്നിവര്‍ സംസാരിച്ചു. എ.ബി. ബിനോയ് സ്വാഗതവും എ.എം. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read