റോഡിന്റെ ശോച്യാവസ്ഥ; മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ്ണ നടത്തി

By | Wednesday February 27th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്ത് 8ാം വാര്‍ഡിലെ വി.കെ. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തിരിക്കരയില്‍ ധര്‍ണ്ണയും പ്രതിഷേധ സംഗമവും നടത്തി.

യോഗം മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം ട്രഷറര്‍ ആവള ഹമീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറുടെ ഉദാസീനത എട്ടാം വാര്‍ഡിലെ റോഡുകളുടെയും മറ്റും വികസന സാധ്യത ഇല്ലാതാക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാളയാട്ട് ബഷീര്‍, പന്തിരിക്കര ശാഖാ പ്രസിഡണ്ട് കെ. റഷീദ്, കുന്നത്ത് മുഹമ്മദ്, കയനോത്ത് ഷെരീഫ്, കെ.കെ. അബ്ദുറഹിമാന്‍, വി.പി. നിസാര്‍, പി.കെ. യൂസഫ്, കെ.ടി. മൊയ്തീന്‍, മാനോളി കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read