പന്തിരിക്കര ചാലുപറമ്പ് വരയാലന്‍ കണ്ടി കോളനിയില്‍ കുടി വെള്ളമെത്തിക്കണം

By | Monday November 11th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡ് വി.കെ റോഡില്‍ ചാലുപറമ്പ്, വരായലന്‍ കണ്ടി കോളനിവാസികള്‍ക്ക് രണ്ടാഴ്ചയിലധികമായി കുടി വെള്ളം കിട്ടുന്നില്ല.

വാട്ടര്‍ അതോ റിറ്റിയുടെ പെരുവണ്ണാമൂഴിയില്‍ നിന്നും പമ്പു ചെയ്യുന്ന വെള്ളമാണ് ഈ ഭാഗത്തെ നാല്‍പ്പതിലതികം കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. പല തവണ വാട്ടര്‍ അതോറിറ്റിയിലും പഞ്ചായത്തിലും വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.

ഈ ഭാഗത്ത് മിക്കവീട്ടുകാര്‍ക്കും കിണര്‍ ഇല്ലാത്തതു കാരണം പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. വാട്ടര്‍ അതോറിറ്റിയെ പലതവണ വിവരമറിയിച്ചിട്ടും തകരാര്‍ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. എത്രയും പെട്ടെന്ന് തകരാര്‍ കണ്ടു പിടിച്ച് പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read