മെറ്റീരിയല്‍ ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : പന്തിരിക്കര ഹൗസിംഗ് സൊസൈറ്റിയുടെ പേരാമ്പ്ര കല്ലോട് മെറ്റീരിയല്‍ ഡിപ്പോ പ്രവര്‍ത്തനമാരംഭിച്ചു. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റീരിയല്‍ ഡിപ്പോകള്‍ ആരംഭിക്കുന്നത്.

ഹൗസിംഗ് സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന രണ്ടാമത് മെറ്റീരിയല്‍ ഡിപ്പോ പേരാമ്പ്ര കല്ലോട് സെന്റ് മീരാസ് ജഗ്ഷനില്‍ പ്രസിഡന്റ് എന്‍.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന പേരാ്രമ്പ ഗ്രാമപഞ്ചായത്ത് അംഗം പി. ബിജു കൃഷ്ണനും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് അംഗം രതിരാജീവും നിര്‍വ്വഹിച്ചു. അഡ്വ. എം. രാജേഷ് കുമാര്‍, കെ.പി. വേണുഗോപാല്‍, അഡ്വ. മനോജ്കുമാര്‍, സി.ഡി. പ്രകാശ്, എം. മാത്തുക്കുട്ടി, വി. പ്രദീഷ്, കെ.കെ. അശോകന്‍, ഷൈല ജയിംസ്, അരുണ്‍ പെരുമന, ഹസ്സന്‍ മരുതേരി എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി ഷാലിയ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് നിര്‍മ്മല ചെട്ട്യാം കണ്ടി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read