പന്തിരിക്കരയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : ഗാന്ധി വധം ആത്മഹത്യയാക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടക്കെതിരെ പന്തിരിക്കരയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

സിദ്ദിഖ് പാരീസ് ഉദ്ഘാടനം ചെയ്തു. ഭരണ സംവിധാനം ഉപയോഗിച്ച് സ്‌കൂള്‍ പാഠപുസ്തകത്തിലൂടെ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിലെ ചോദ്യപ്പേപ്പര്‍ വിവാദം അതിനെതിരെ മതേതര ചിന്താഗതിക്കാരുടെ ശക്തമായ പ്രധിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഉല്‍ഘടന പരിപാടിയില്‍ സിദ്ദിഖ് പാരീസ് ഓര്‍മിപ്പിച്ചു.

ശരീഫ് പന്തിരി, റാഫി പന്തിരി, വി.പി. നിസാര്‍, റിയാസ് പന്തിരിക്കര, കെ.കെ. റംഷിദ് എന്നിവര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് കുന്നത്ത്, പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി അസീസ് കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read