പന്തിരിക്കര പള്ളിക്കുന്ന് ഭാഗത്ത് റോഡരികില്‍ മാലിന്യം തള്ളുന്നു

By | Sunday May 12th, 2019

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട്- പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്ന് ഭാഗത്ത് കക്കൂസ് മാലിന്യമുള്‍പ്പെടെ തള്ളുന്നത് കാല്‍ നടയാത്രക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ദുരിതമാവുന്നു.

ഇതിന്റെ സമീപത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു കാരണം മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നുണ്ട്. പല സമയങ്ങളിലായി ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും നിക്ഷേപിക്കുന്നതുകാരണം ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്.

കുറ്റിക്കാടുകള്‍ വളര്‍ന്നതിനാല്‍ മാലിന്യ നിക്ഷേപം അത്ര എളുപ്പത്തില്‍ കണ്ടെത്താനും കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാട് വെട്ടിമാറ്റാന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read