പന്തിരിക്കര ടൗണ്‍ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു

By | Tuesday March 24th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പന്തിരിക്കര ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പന്തിരിക്കര ടൗണ്‍ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്ന ടൗണാണ് പന്തിരിക്കര.

കടിയങ്ങാട് റോഡില്‍ ജുമാമസ്ജിദ് പരിസരം മുതല്‍ പെരുവണ്ണാമൂഴി റോഡില്‍ കുരിശുപള്ളി ജഗ്ക്ഷന്‍ വരെയുമാണ് ശുചീകരണം നടത്തിയത്. അണുനാളിനി ഉപയോഗിച്ച് ടൗണ്‍ കഴുകി വൃത്തിയാക്കുകയായിരുന്നു. വരും ദിവസങ്ങളിലും ശുചീകരണം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read