ഖത്തറില്‍ വാഹനാപകടത്തില്‍ പേരാമ്പ്ര സ്വദേശി മരിച്ചു

By | Tuesday June 25th, 2019

SHARE NEWS

പേരാമ്പ്ര: ഖത്തര്‍ അല്‍ കീസയിലുണ്ടായ കാറപകടത്തില്‍ പേരാമ്പ്ര പന്തിരിക്കര സ്വദേശി മരിച്ചു. ആയിലാണ്ടി അബ്ദുവിന്റെ മകന്‍ ജുനൈസ് (27) ആണ് മരിച്ചത്.

സഹോദരി ഫെബിനയുടെ ഭര്‍ത്താവ് നസീറിനെ (35) ഗുരുതരമായ പരിക്കുകളോടെ ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് അപകടം.

ഖത്തറില്‍ അക്കൗണ്ടന്റായി ജോലിചെയ്തു വരുന്ന ജുനൈസ് സ്‌പോണ്‍സറെ കണ്ട് തിരിച്ചു വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം വ്യാഴാഴ്ച പുര്‍ച്ചെ 5 മണിക്ക് നാട്ടിലെത്തും. മാതാവ്: ജമീല. മറ്റൊരു സഹോദരി: ജുമാന

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read