പന്തിരിക്കരയിലെ തെരുവ് വിളക്കുകള്‍ കത്തിക്കണം

By | Tuesday September 24th, 2019

SHARE NEWS

പേരാമ്പ്ര : പന്തിരിക്കര ടൗണ്‍, മദ്രസ്സ സ്റ്റോപ്പ് മുതല്‍ പട്ടാണിപ്പാറ വരെയുള്ള ഭാഗങ്ങളില്‍ ചങ്ങരോത്ത് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകള്‍ കൂട്ടത്തോടെ കണ്ണു ചിമ്മിയിട്ട് മാസങ്ങളേറെയായി. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. രാത്രി സമയങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സ്ഥലവും കൂടിയാണിത്.

കഴിഞ്ഞ മാസങ്ങളില്‍ പെരുവണ്ണാമൂഴിയിലും പരിസര പ്രദേശങ്ങളിലും പുലിയിറങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. രാത്രി സമയങ്ങളില്‍ പന്നിയുടെയും, മറ്റു കാട്ടുമൃഗങ്ങളുടെയും ആക്രമണം കാരണം റോഡിലൂടെ നടന്നു പോകാന്‍ പറ്റാത്ത സാഹചര്യമുണ്ട്. പന്തിരിക്കര പള്ളിക്കുന്ന് ഭാഗങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ കോഴി മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ റോഡരികില്‍ തള്ളുന്നതിനുള്ള പ്രധാന കാരണം തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതാണെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രവര്‍ത്തന രഹിതമായ ലൈറ്റുകള്‍ക്ക് മാസം തോറും നല്ലൊരു തുക കെഎസ്ഇബിക്ക് നല്‍കുന്നുമുണ്ട്. കേടായ ലൈറ്റുകള്‍ പുനസ്ഥാപിക്കാനും, കടിയങ്ങാട് മുതല്‍ പെരുവണ്ണാമൂഴി വരെ പൂര്‍ണ്ണമായും സട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ
ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read