പേരാമ്പ്ര: പാര്‍ക്കിംഗ് സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് പന്തിരിക്കരയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍.

നിലവിലുണ്ടായിരുന്ന ഓട്ടോസ്റ്റാന്റ് ഹൈക്കോടതി നിര്‍ത്തലാക്കിയതോടെയാണ് ഓട്ടോ തൊഴിലാളികള്‍ സമരത്തിനിറങ്ങേണ്ടി വന്നത്. ഒരു കച്ചവടക്കാരന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഓട്ടോസ്റ്റാന്റ് മാറ്റാന്‍ ഉത്തരവിട്ടത്.
എന്നാല്‍ പകരം സംവിധാനം കാണാതെ ഓട്ടോസ്റ്റാന്റ് നിര്‍ത്തലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ നിലപാട്.
ഗ്രാമ പഞ്ചായത്തും പൊലിസ് അധികൃതരും ബദല്‍ സംവിധാനമുണ്ടാക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പഞ്ചായത്തോഫീസ് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
50 ല്‍ അധികം വരുന്ന ഓട്ടോ തൊഴിലാളികളെ പട്ടിണിക്കിടുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

എ.ബി. സുഭാഷ്, കെ.കെ. ബാബു, കെ.എം. സുരേഷ്, എ.കെ. അബ്ദുള്‍ റഹ്മാന്, കണ്ണന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
News from our Regional Network
RELATED NEWS
