പയറ്റാന്‍ പോയവര്‍ക്ക് പണികിട്ടി

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : പട്ടാണിപ്പാറ മുടിയന്‍ചാലില്‍ പണം പയറ്റില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരില്‍ 20ഓളം പേര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.

മുടിയന്‍ ചാല്‍ സ്വദേശിയുടെ പണം പയറ്റില്‍ പങ്കെടുത്ത 200 ഓളം പേരില്‍ രാത്രി 7.30ന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്തതകള്‍ അനുഭവപ്പെട്ടത്. പേരാമ്പ്രയിലെ ഒരു ചപ്പാത്തി കമ്പനിയില്‍ നിന്നുമാണ് ചപ്പാത്തിയും വെള്ളാപ്പവും വാങ്ങിയത്.

ഇതില്‍ ചപ്പാത്തി കഴിച്ചവര്‍ക്ക് മാത്രമാണ് വയറിളക്കവും ഛര്‍ദ്ദിയും തലവേദനയും അനുഭവപ്പെട്ടത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും വീടുകളിലേക്ക് പോയി. ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഏറെയും ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഒരാള്‍ മേപ്പയ്യൂര്‍ സ്വദേശിയുമാണ്. ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read