ദേവിയുടെ നടവരവ് വിശക്കുന്നവര്‍ക്ക് അന്നമായി

By | Thursday April 2nd, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളാകെ വീടുകളിലകപ്പെട്ടപ്പോള്‍ അവര്‍ക്ക് അന്നവുമായി ക്ഷേത്രഭാരവാഹികളെത്തി. മുതുകാട്  പയ്യാനികോട്ട
ദേവി ക്ഷേത്ര ഭാരവാഹികളാണ് പ്രദേശത്തെ 65 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്.

മുതുകാട് ഭാഗത്തെ പ്രാചീന ക്ഷേത്രമാണ് പയ്യാനികോട്ട ദേവി ക്ഷേത്രം. ഇവിടെ ഭക്തജനങ്ങള്‍ എത്തുന്നത് മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ട് തന്നെ വരുമാനവും കുറവാണ്. വരുമാനമില്ലാത്ത് ക്ഷേത്രമായതിനാല്‍ സ്ഥിരം പൂജാരിയോ മറ്റ് ജീവനക്കാരോ ഇവിടെ ഇല്ല. സമീപത്തെ വീടുളിലുള്ളവരാണ് വിളക്ക് വെക്കുന്നത് പോലും.

എന്നിട്ടും ഈ ദുരിത കാലത്ത് ക്ഷേത്രത്തില്‍ ലഭിച്ച നടവരവും വഴിപാട് തുകയും ഭണ്ഡാരങ്ങളിലെ കാണിക്കയുമെല്ലാം ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്ക് നല്‍കാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇല്ലായ്മയില്‍ നിന്നും ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമകവട്ടെ എന്ന് കരുതിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രതീഷ്, സെക്രട്ടറി സി.കെ. അശോകന്‍, അംഗങ്ങളായ ടി.കെ. സുനില്‍, കെ.ഇ. മോഹന്‍ എന്നിവര്‍ ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read