ലോക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കും .മന്ത്രി ജി സുധാകരന്‍

By | Sunday November 3rd, 2019

SHARE NEWS

പേരാമ്പ്ര : ലോക നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച പയ്യോളി-പേരാമ്പ്ര റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ടൗണില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പേരാമ്പ്ര മണ്ഡലത്തിന്റെ വികസനത്തിനായ് പൊതുമരാമത്ത് വകുപ്പ് 227 കോടി രൂപയാണ് നല്‍കിയത്. കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 2 വര്‍ഷത്തെ റോഡ് നിര്‍മ്മാണ കാലാവധിയാണ് പയ്യോളി – പേരാമ്പ്ര റോഡിനായി നല്‍കിയത്.

2019 ഡിസംബര്‍ 3 വരെ കാലാവധി സമയമുണ്ടെങ്കിലും ഒരു മാസം മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ യു എല്‍ സി സിഎസി ന് കഴിഞ്ഞു. കരാര്‍ വ്യവസ്ഥയ്ക്ക് പുറമെ, വ്യത്യസ്തമായ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പല കാര്യങ്ങളും കൂടുതലായി യുഎല്‍സിസിഎസ് ചെയ്തിട്ടുണ്ട്.

കേരളത്തിലാകെ 44000 കിമി പൊതുമരാമത്ത് റോഡുകളുണ്ട് .ഇതില്‍ പലരും കയ്യേറിയിട്ടുണ്ട്. അത് ഒഴിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബഡ്ജറ്റിനെ മാത്രം ആശ്രയിച്ചു കൊണ്ട് നമുക്ക് വികസനം സാധ്യമാവില്ലെന്നും ജനതാല്‍പര്യം സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സാധ്യമാക്കുകയെന്നും രാഷ്ടീയ ഭേദമില്ലാതെ റോഡ് നിര്‍മ്മാണത്തില്‍ എല്ലാവരും സഹകരിച്ചിട്ടുണ്ടെന്നും അധ്യക്ഷ പ്രസംഗത്തില്‍ എക്‌സൈസ് – തൊഴില്‍ മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു.

റോഡ് നിര്‍മാണം കരാര്‍ വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി വേഗത്തില്‍ പൂര്‍ത്തിയാക്കിയ.യു എല്‍ സി സി എസ് മാനേജിംഗ് ഡയറക്ടര്‍ ഷാജു എസ് നെയും ഡയറക്ടര്‍ എംഎം സുരേന്ദ്രനെയും ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ ആദരിച്ചു.

പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ ബീന എല്‍ സ്വാഗതം പറഞ്ഞു. നിരത്ത് വിഭാഗം എക്‌സി .എഞ്ചിനീയര്‍ ആര്‍. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു .

കെ ദാസന്‍ എം എല്‍ എ, പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി.ടി .ഉഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം .ശോഭ , മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. റീന, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡനറ് കെ.എം. റീന, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സനകുട്ടി തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

നവീകരിച്ച പേരാമ്പ്ര ഹൈസ്‌ക്കൂള്‍ ജഗ്ഷനില്‍ മന്ത്രിയെ സ്വീകരിച്ചു. പേരാമ്പ്രയില്‍ നിന്ന് തുറന്ന വാഹനത്തില്‍ മന്ത്രിയെ മേപ്പയ്യൂരിേലക്ക് ആനയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read