Categories
headlines

കാര്‍ഷിക നിയമത്തിന്റെ പേരില്‍ നടക്കുന്ന സമരാഭാസം ജനം തള്ളിക്കളയണം: അഡ്വ: വി.കെ സജീവന്‍

പേരാമ്പ്ര : നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നടത്തുന്നത് കര്‍ഷകദ്രോഹ സമരമാണന്നും രാജ്യ വിരുദ്ധ ശക്തികള്‍ സമരത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്ത് വന്ന് കൊണ്ടിരിക്കകയാണെന്നും ബിജെപി ജില്ല പ്രസിഡന്റ് അഡ്വ: വി.കെ സജീവന്‍.


തീവ്രവാദ ശക്തികള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി സമരം നടത്തുകയും സാധാരണക്കാരായ കര്‍ഷകരെ വഞ്ചിക്കുന്നതും ബിജെപിയോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുയിപ്പോത്ത് ടൗണില്‍ ആലക്കാട്ട് നാരായണന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ സജീവന്‍. യോഗത്തില്‍ ഇ. പവിത്രന്‍ അധ്യക്ഷത വഹിച്ചു.


എം. മോഹനന്‍, പി.പി. മുരളി, കെ.കെ. രജീഷ്, തറമല്‍ രാഗേഷ്, ഇ.സി. അഭിലാഷ്, പി.എം. സജീവന്‍, ടി.എം. ഹരിദാസ്, ഭാഗ്യനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP