Categories
headlines

ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്ര : പാലേരി കുയിമ്പില്‍ പാലത്ത് ജിവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു.


മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിമിന് ആദ്യ ഉപകരണം നല്‍കിയാണ് ഉദ്ഘാടനം നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോ. സി.എച്ച് ഇബ്രാഹിം കുട്ടി ആദ്യഫണ്ട് മന്ത്രിക്ക് കൈമാറി. ഗ്രാമപഞ്ചായത്തംഗം സഡ്. എ. സല്‍മാന്‍, കെ. നവാസ്, പി. സൈനുദ്ദീന്‍, കെ.കെ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.


മേനിക്കണ്ടി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. അച്ചുതന്‍ നന്ദിയും പറഞ്ഞു. ജനകീയ പാലിയേറ്റീവ് ക്ലിനിക്ക് മന്ത്രി ആംബുലന്‍സ് വാഗ്ദാനം ചെയ്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP