പേരാമ്പ്ര ബ്ലോക്ക് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ ആവള ബ്രദേഴ്‌സ് കലാസമിതി ചാമ്പ്യന്മര്‍

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിനു വേണ്ടി മത്സരത്തില്‍ പങ്കെടുത്ത ആവള ബ്രദേഴ്‌സ് കലാസമിതി ചാമ്പ്യന്മാരായി.

കായണ്ണ ഗ്രാമപഞ്ചായത്തിനെ പരാചയപ്പെടുത്തിയാണ് മത്സരത്തില്‍ ജേതാക്കളായത്. പേരാമ്പ്രയില്‍ വെച്ച് നടന്ന മത്സരത്തില്‍ പേരാമ്പ്ര ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു 7 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഫൈനലില്‍ കായണ്ണ നിശ്ചിത 5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങ് ചെയ്ത ആവള ബ്രദേഴ്‌സ് കലാസമിതി വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 1 ഓവറും 2 ബോളും ബാക്കി നില്‍ക്കേ വിജയ ലക്ഷ്യം കണ്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read