പേരാമ്പ്രയിലെ സിസിടിവി ക്യാമറ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരിഹരിക്കുക പട്ടണത്തില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നീ ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന സിസിടിവി ക്യാമറയുടെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് വിഷന്‍ പേരാമ്പ്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ 17ന് വൈകുന്നേരം 5 മണിക്ക് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിക്കും. എംപി കെ. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുരും ചടങ്ങില്‍ പങ്കെടുക്കും. സിസിടിവി യാഥാര്‍ത്ഥ്യമാക്കാന്‍ പേരാമ്പ്ര പഞ്ചായത്തും പൊലീസും വ്യാപാരികളും പൊതുജനങ്ങളും ചേര്‍ന്ന് രൂപീകരിച്ച വിഷന്‍ പേരാമ്പ്രയാണ് പദ്ധതി നടപ്പിലാക്കുന്നത്.

15 ലക്ഷം രൂപ ചെലവില്‍ ആരംഭിക്കുന്ന പദ്ധതി 2019 ജനുവരി 1 ന് യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും നിശ്ചിത സമയത്ത് ക്യാമറകള്‍ സ്ഥാപിക്കല്‍ നടന്നില്ല. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ഓളം ക്യാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റ്യാടി റോഡില്‍ കല്ലോട് വരെയും കോഴിക്കോട് റോഡില്‍ കക്കാട് സ്റ്റീല്‍ ഇന്ത്യ വരെയും വടകര റോഡില്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍വരെയും ന്യൂകോര്‍ട്ട് റോഡില്‍ കോടതി പരിസരം വരെയും പൈതോത്ത് റോഡില്‍ ബൈപ്പാസ് ജംഗ്ഷന്‍ വരെയും ചേനോളി റോഡില്‍ നിര്‍മ്മല ക്ലിനിക്ക് വരെയും ചെമ്പ്ര റോഡില്‍ സില്‍വര്‍ കോളെജ് ജംഗ്ഷന്‍ വരെയുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ഇതിനുള്ള തൂണുകള്‍ സ്ഥാപിക്കലും കേബിളിടലും നടന്ന് കഴിഞ്ഞു. 5200 മീറ്റര്‍ നീളത്തില്‍ പട്ടണത്തില്‍ കേബിള്‍ വലിച്ചു. ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍ ജോലിയാണ് ഇനി ബാക്കിയുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ വിഷന്‍ പേരാമ്പ്ര കണ്‍വീനര്‍ എ.കെ. തറുവൈ ഹാജി, ഒ.പി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read