പേരാമ്പ്രയില്‍ എഫ്എല്‍ടിസികള്‍ തുറക്കണം

By | Sunday September 27th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 27): പേരാമ്പ്ര പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ തയ്യാറാക്കിയിട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്ന് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര സികെജിഎം ഗവ. കോളജിന്റെയും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെയും കെട്ടിടങ്ങള്‍ ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ഏറ്റെടുത്ത് നാട്ടുകാരുടെ സഹകരണത്തോടെ ശുചീകരണ പ്രവൃത്തികള്‍ ചെയ്യുകയും വിവിധ സംഘടനകള്‍ ഇവിടേക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തതാണ്.

എന്നിട്ടും കോവിഡ് സ്ഥിരീകരിക്കുന്ന ഇവിടുത്തുകാരെ മറ്റ് പ്രദേശങ്ങളിലെ എഫ്എല്‍ടിസികളിലേക്കാണ് കൊണ്ടു പോവുന്നത്. രോഗം അടിക്കടി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പേരാമ്പ്രയിലൊരുക്കിയിരിക്കുന്ന എഫ്എല്‍ടിസികള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാവാന്‍ തുറന്ന് കൊടുക്കണമെന്ന് ബാബു തത്തക്കാടന്‍ ആവശ്യപ്പെട്ടു.

Perambra Constituency Congress President Babu Thattakkadan demanded that the first line treatment centers set up in Perambra should be reopened immediately in view of the increasing spread of Kovid in Perambra panchayat and adjoining panchayats.

Perambra CKGM Govt. The buildings of the College and the Working Women’s Hostel were taken over for this purpose and the cleaning work was done in collaboration with the locals and various organizations provided the necessary facilities to set up the necessary facilities here.

However, Kovid confirms that the locals are being taken to FLTCs in other areas. Babu Thathakkadan demanded that the FLTCs set up in Perambalur should be opened for the benefit of the people in view of the increasing incidence of the disease.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read