വെള്ളപ്പൊക്കം തടയാന്‍ തീരസംരക്ഷണ ബണ്ട് ബലപ്പെടുത്തി വൈറ്റ്ഗാര്‍ഡ്

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര (2020 August 11): കുറ്റ്യാടിപ്പുഴയുടെ തീരസംരക്ഷണ ബണ്ട് തകര്‍ന്നത് താത്കാലികമായി ബലപ്പെടുത്തി പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്.

തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി-പള്ളിക്കത്തായ പ്രദേശത്ത് സംസ്ഥാന പാതയോരത്ത്  കുറ്റ്യാടി പുഴ തീരസംരക്ഷണ ബണ്ടിന്റെ കരിങ്കല്‍കെട്ടുകളാണ് പുഴയിലേക്ക് തള്ളി നിന്നിരുന്നത്.

കുറ്റ്യാടിപ്പുഴയില്‍ മഴവെള്ളപ്പാച്ചിലുണ്ടാവുമ്പോളും ഡാം തുറക്കുന്ന സമയങ്ങളിലും തുറയൂരിനെ വെള്ളപ്പൊക്ക ഭീഷണിയില്‍ നന്നും സംരക്ഷിക്കുന്നത് 1967 കാലഘട്ടത്തില്‍ പണിത ഈ ബണ്ടാണ്. ഇതിനാണ് കാലപ്പഴക്കം കാരണം ബലക്ഷയം സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ പാലച്ചുവട് ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ താത്കാലികമായി അഞ്ച് ഇടങ്ങളില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഷട്ടര്‍ ഘടിപ്പിച്ചിരുന്നു. ഇത് താത്കാലികമായി വെള്ളം കയറുന്നത് തടയുമെങ്കിലും ശാശ്വത പരിഹാര കാണേണ്ടതുണ്ട്.

തുറയൂരിലെയും അയല്‍ പഞ്ചായത്തിലെയും ഇരുപതോളം വൈറ്റ്ഗാര്‍ഡ് അംഗങ്ങളും യൂത്ത് ലീഗ് പ്രവര്‍ത്തകരും കൂടി മൂന്ന് മണിക്കൂര്‍ കൊണ്ടാണ് അഞ്ഞൂറോളം പൂഴിച്ചാക്കുകള്‍ ഉപയോഗിച്ച് ബണ്ടിന് ബലക്ഷയം സംഭവിച്ച ഭാഗത്ത് താത്കാലിക സംരക്ഷണ കവചം തീര്‍ത്തത്.

ബണ്ട് ബലപ്പെടുത്തല്‍ പ്രവൃത്തിയില്‍ തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു, വൈസ് പ്രസിഡണ്ട് നസീര്‍, വാര്‍ഡ് മെമ്പര്‍മാരായ ഷരീഫ മണലുംപുറത്ത്, മനോജന്‍, ആയിഷ ഇറിഗേഷന്‍-റവന്യൂ- പഞ്ചായത്ത് അധികാരികള്‍ ബണ്ട്അറ്റകുറ്റപ്പണി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍, എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു.സി ഷംസുദ്ധീന്‍, ജനറല്‍ സെക്രറി സി. എ നൗഷാദ്, പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലീം മിലാസ്, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, എ.കെ ഹസീബ്,പഞ്ചായത്ത് യൂത്ത്‌ലീഗ് ഭാരവാഹികളായ സുബൈര്‍, അഷ്‌കര്‍ പുത്തൂര്‍, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍മാരായ പി വി മുഹമ്മദ് , അഫ്‌സല്‍, ഒ എം നിഹാല്‍, നബീല്‍ മണപ്പുറത്ത്, ഷംസുദ്ധീന്‍ കിഴക്കാലോല്‍, മുസ്തഫ മരുതേരി, ഒ.എം റസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Perambra Constituency Muslim Youth League White Guard temporarily strengthens the collapse of the Kuttyadipuzha Coast Guard Bund. In the Payyoli market-church area of ​​Thurayur panchayath, the gravel bunds of the Kuttyadi river bank protection bund were pushed into the river along the state highway.Built during the period of 1967, the bund protects Thurayur from floods during the flood season and during the flood season in Kuttyadipuzha. This is due to age.In the aftermath of the last flood, the Palachuvad branch, led by the Muslim Youth League, had temporarily installed shutters made of wood in five places. This will temporarily prevent waterlogging but a permanent solution needs to be found.Twenty White Guard members and Youth League activists from Thurayur and a neighboring panchayat, along with about 500 sacks, completed the temporary protective shield in the area where the bund was damaged in three hours.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read