Categories
headlines

ഇ.എം.എസ് ഹോസ്പിറ്റലില്‍ ഇന്ന് സൗജന്യ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

പേരാമ്പ്ര: പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഇന്ന് സൗജന്യ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു.


ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായാണ് ഇന്ന് ആരോഗ്യഭാരതം, ആരോഗ്യകേരളം എന്ന സന്ദേശമുയര്‍ത്തി ഗുരുവന്ദനം എന്ന പേരില്‍ സൗജന്യ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കാലത്ത് 9.30 മുതല്‍ ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. 45 വയസിനു മുകളിലുള്ളവര്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്.


ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞ ഗുരുക്കന്‍മാരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിക്കുന്നത്. ജില്ലയിലെ ഏഴു കേന്ദ്രങ്ങളിലായി രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്യാമ്പ്.

ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്‍പതിന് ഐ.എം.എ ഹാളില്‍ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിക്കും. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയത് 500 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.


ഓണ്‍ലൈന്‍ വഴിയോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡി.എം.ഒ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം, ഐ.എം.എ, കെ.ജി.എം.ഒ.എ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ഐ.എം.എ ഹാള്‍ (ഡോ.സി.ബി.സി വാര്യര്‍ നഗര്‍), സി.എം ഹോസ്പിറ്റല്‍, വടകര (മൊകേരി പപ്പു ഡോക്ടര്‍ നഗര്‍),സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അഗസ്ത്യമുഴി, മുക്കം (ഡോ.എം. ഗോവിന്ദ രാജ് നഗര്‍), കിംസ് ഹോസ്പിറ്റല്‍ കൊടുവള്ളി (ഡോ.രമേശ് ചന്ദ്രബാബു നഗര്‍), കമ്യൂണിറ്റി ഹെല്‍ത്ത് ക്ലിനിക്ക് പൂനൂര്‍ (ഡോ. വി.പി അംബുജാക്ഷന്‍ നഗര്‍), കോയാസ് ഹോസ്പിറ്റല്‍ ചെറുവണ്ണൂര്‍ (ഡോ.സൗദാബീവി നഗര്‍) എന്നിവിടങ്ങളിലാണ് ജില്ലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP