വര്‍ണ്ണാഭമായ പേരാമ്പ്ര ഫെസ്റ്റിന്; ഇന്ന് തിരശ്ശീല വീഴും

By | Thursday April 12th, 2018

SHARE NEWS

പേരാമ്പ്ര: വര്‍ണ്ണാഭമായ പേരാമ്പ്ര ഫെസ്റ്റിന് ഇന്ന് തിരശ്ശീലവീഴും.ഒരാഴ്ച്ചക്കാലത്തിലതികും പേരാമ്പ്രയുടെ  മണ്ണില്‍ ആഘോഷത്തിന്റെ നവ്യാനുഭവം തീര്‍ത്താണ് ഫെസ്റ്റിന് സമാപനം കുറിക്കുന്നത്.പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ പുത്തന്‍ ഏടായും,വികസനത്തിന്റെ  മുന്നോരുക്കമായും ഇതിനോടകും ഫെസ്റ്റ് മാറികഴിഞ്ഞു.

പ്രധാന വേദിയിൽ നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.തുടർന്ന്  കേരള വികസനം എന്ന വിഷയത്തിൽ ഉച്ചയ്ക്കു നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഭാഷണം നടത്തും.

വി.ഡി സതീശൻ എംഎൽഎ, സംസ്ഥാന ആസൂത്രണബോർഡ് അംഗങ്ങളായ ഡോ. കെ.എൻ ഹരിലാൽ, ഡോ. രവിരാമൻ, സി.എൻ ചന്ദ്രൻ, ടി.പി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഷംന കാസിമും പാരിസ് ലക്ഷ്മിയും സംഘവും അണിനിരക്കുന്ന ഇന്റർനാഷനൽ ഡാൻസ് ട്രൂപ്പ് എംജെ 5 അവതരിപ്പിക്കുന്ന നൃത്തവിരുന്ന്,വിനോദ് കോവൂരും സംഘവും നയിക്കുന്ന ഹാസ്യ കലാവിരുന്ന്,മ്യൂസിക്കൽ ലവേഴ്സ് പേരാമ്പ്രയുടെ പാടിപ്പതിഞ്ഞ പാട്ടുകൾ,മെഗാഷോ,അൻവർ സാദത്ത്‌, ശ്രേയ, അജയ്ഗോപാൽ, മേഘ്‌ന എന്നിവർ പങ്കെടുക്കുന്ന ഗാനമേള തുടങ്ങി ചലച്ചിത്ര താരം സുരഭി ഉൾപ്പെടെ പങ്കെടുക്കുന്ന ഗാന–നൃത്ത–ഹാസ്യ വിരുന്നോടെയാണു ഫെസ്റ്റിനു തിരശ്ശീല വീഴുന്നത്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read