പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനവും യു.പി വിഭാഗം കമ്പ്യൂട്ടര്‍ ലാബ് ഉത്ഘാടനവും

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനവും യു.പി വിഭാഗം കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എറ്റവും ആധുനിക വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണു സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും പ്രൊജക്റ്ററുകളും, ലാപ്‌ടോപ്പും നല്‍കി ഡിജിറ്റല്‍ ക്ലാസുകള്‍ ആക്കുന്നത്.

യു.പി ക്ലാസുകളിലേക്ക് പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം വിദ്യാഭ്യാസമിഷന്‍ വഴി നടപ്പിലാക്കുന്ന പാഠം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പിടിഎ പ്രസിഡന്റ് വി. ശ്രീനി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക തങ്കമ്മ മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ പ്രമോദ്, ഗ്രാമപഞ്ചായത്തംഗം മിനി പൊന്‍പറ, സ്‌കൂള്‍ മാനേജര്‍ എ.കെ കരുണാകരന്‍, സിക്രട്ടറി അജയന്‍, എംപിടിഎ പ്രസിഡണ്ട് പി.കെ. ധന്യ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എസ്.വി ശ്രീജന്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി അനില്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read