പേരാമ്പ്രയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

By | Wednesday November 20th, 2019

SHARE NEWS

പേരാമ്പ്ര : നിയമസഭാമാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംഎല്‍എക്കും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിനും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പ് മുടക്കലിന്റെ ഭാഗമായി റോഡ് ഉപരോധിച്ചു.

ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് പേരാമ്പ്ര എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജകമണ്ഡലം പ്രസിഡന്റ് മുആദ് നരിനട, സിയാദ് ചെറുവണ്ണൂര്‍, ആദില്‍ മുണ്ടിയത്ത്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമിത് രാജപുരം, കെ.ടി. ദില്‍ഷാദ്, നജീബ് കാക്കരമുക്ക്, അഭിനന്ദ് എരവട്ടൂര്‍, കെ. ജംഷീര്‍, സഹല്‍ കെ. അബ്ദുള്ള, സുഹൈല്‍കെ. അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read