ആശാ പ്രവര്‍ത്തകരേയും പാലിയേറ്റിവ് നഴ്‌സിനേയും ലയണ്‍സ് ക്ലബ് ആദരിച്ചു

By | Friday May 22nd, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും താഴെ കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരമായി ശമ്പളമില്ലാത്ത ഇന്‍സെന്റീവ് മാത്രം ലഭിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരേയും പാലിയേറ്റിവ് നഴ്‌സിനേയും പേരാമ്പ്ര ലയണ്‍സ് ക്ലബ് ആദരിച്ചു.

ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കിറ്റ് പേരാമ്പ്ര ലയണ്‍സ് ക്ലബ് പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്തില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. ഇ.ടി. രഘു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്സ കോത്തമ്പ്ര, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ്, ഡോ. കെ.വി. കരുണാകരന്‍, ഡോ. കെ.പി. സോമനാഥന്‍, ഡോ. സനല്‍, രതീഷ് ധനപുരം, സുരേഷ് നമ്പ്യാര്‍, ഷൈലജ ചെറുവോട്ട്, പ്രസീത എന്നിവര്‍ സംസാരിച്ചു.

The Perambra Lions Club honored all aspirants and palliative nurses of Changaroth panchayats, who are the only non-permanent incentives in the field of anti-co-ordinating activities.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read