പേരാമ്പ്ര മണ്ഡലത്തില്‍ ഉദ്ഘാടന പെരുമഴ; 62.60 കോടിയുടെ വികസന പദ്ധതികള്‍

By | Sunday October 20th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തില്‍ 62.60 കോടി രൂപയുടെ വികസന പദ്ധതികള്‍ കൂടിനടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട പ്രവൃത്തികള്‍ നാളെ കാലത്ത് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മൂന്നാം നിലയുടെ നിര്‍മ്മാണത്തിനും രണ്ടാം നിലലയുടെ പൂര്‍ത്തീകരണത്തിനുമായി 1.5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

പിഡബ്ല്യുഡി റോഡ്സ് എഇ ഓഫീസ്, സബ്ബ്‌റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഭക്ഷ്യ സുരക്ഷ ഓഫീസ്, കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ എന്നിവയാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തക്കുന്ന പിന്നോക്ക വികസന കോര്‍പറേഷന്‍ ഓഫീസും, പേരാമ്പ്രക്ക് പുതുതായി അനുവദിച്ച വനിതാ വികസന കോര്‍പറേഷന്‍ ഓഫിസ് എന്നിവ കെട്ടിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ ഇവിടെക്കു മാറ്റും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പ്രദാനം ചെയ്യുന്ന വിധം സിവില്‍ സ്റ്റേഷന്‍ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിനും നാളെ തറക്കല്ലിടും. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപയും മുകള്‍ നിലയില്‍ ക്വാര്‍ട്ടേഴ് നിര്‍മ്മിക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും അനുവദിച്ചു.

കിഫ്ബി ധനസഹായത്തോടെ നവീകരിച്ച പേരാമ്പ്ര പയ്യോളി റോഡിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 3 ന് മേപ്പയൂര്‍ ടൗണില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും.18 കിലോമീറ്റര്‍ നീളമുള്ള റോഡ് 5.5 മീറ്റര്‍ വീതിയില്‍ ഏറ്റവും ആധുനിക രീതിയിലാണ് 42 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചത്.

4 കോടി രൂപ ചെലവില്‍ 5.5 മീറ്റര്‍ വീതിയില്‍ 2.2 കിലോമീറ്റര്‍ ദൂരം നവീകരിക്കുന്ന പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡ് പ്രവൃത്തി ഒക്ടോബര്‍ 26 ന് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. 3.5 കോടി ചെലവില്‍ 5.5 മീറ്റര്‍ നവീകരിക്കുനതെക്കേടത്ത് കടവ് നരവത്ത് കടവ് റോഡിന്റെ ഉദ്ഘാടനം 26 ന് 4 മണിക്ക് മുതുവണ്ണാച്ച പുറവൂരില്‍ നടക്കും.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്പോര്‍ട്സ് കോംപ്ലക്സ് ആദ്യഘട്ടത്തിന്റെ നിര്‍മാണോദ്ഘാഘാടനം 17ന് നടക്കും. 10 കോടി രൂപ ചെലവിലാണ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. 64 കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍ വിനിയോഗിക്കുക. 200 മീറ്റര്‍ 100 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, മള്‍ട്ടി ജിം, ഇന്റര്‍ ഗെയിംസ്, ഓഫീസ് ഉള്‍പെടെ മൂന്ന് നില കെട്ടിടമാണ് ഒരുങ്ങുന്നത്.

പെരുവണ്ണാമൂഴി ഡാം ക്യാമ്പ് ഏരിയ ഡ്രിപ്പ് വൈദ്യുതി പദ്ധതി നവംബര്‍ 2 ന് ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. ബഹുജന പങ്കാളിത്തത്തോടെ മണ്ഡലത്തില്‍ കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും തുടക്കം കുറിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലം വികസന സമിതി കണ്‍വീനര്‍ എം കുഞ്ഞമ്മത്, മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി മുഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read