പൗരത്വ ഭേദഗതി ബില്‍ ഭരണ ഘടനക്ക് എതിരായ ആക്രമണം: അഭിലാഷ് മോഹന്‍

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : പൗരത്വ ഭേദഗതി ബില്‍ ഏകശിലാത്മക രാഷ്ട്രത്തിന്റെ നിര്‍മ്മിതി ലക്ഷ്യം വെച്ചു കൊണ്ടുള്ള ചുവടുവെപ്പാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.

പേരാമ്പ്ര മണ്ഡലം മുസ് ലിം യൂത്ത് ലിഗ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ ഘടനക്ക് എതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്നും നവ ഫാസിസത്തിനെതിരെ ആശയ പരവും ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ മനുഷ്യക്കോട്ട ഉയര്‍ന്നു വരണമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് എന്നിവരും പ്രസംഗിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ മോഡറേറ്ററായിരുന്നു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൂസ കോത്തമ്പ്ര സ്വാഗതവും മേപ്പയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. ലബീബ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read