വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

By | Saturday August 5th, 2017

SHARE NEWS


പേരാമ്പ്ര : ഭർത്തൃമതിയായ 36 കാരിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.വീരാൻ കുട്ടി, ഫൈസൽ, ഫസൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശി കുഞ്ഞാപ്പു (40) ആണ് ഇന്നലെ അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിനിയെ 2017 ജനുവരിയിൽ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിച്ചതായി കൂരാച്ചുണ്ട് പോലീസിൽ നൽകിയ പരാതിയിലെ പ്രതിയെ ഇന്നലെ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ച് പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ കെ.പി സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read