പരിമിതികളെ അതിജീവിച്ച് പേരാമ്പ്ര പ്ലാന്റേഷന്‍ ജിഎച്ച്എസില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എസ്എസ്എല്‍സി ഫലത്തില്‍ 100 ന്റെ തിളക്കം

By | Thursday July 2nd, 2020

SHARE NEWS

പേരാമ്പ്ര (July 02): പരിമിതികള്‍ അതിജീവിച്ച് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച് മലയോരത്തിന്റെ അഭിമാനമായി പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍.

പരീക്ഷ എഴുതിയ പത്തൊന്‍പത് പേരും മികച്ച മാര്‍ക്കോടെ ഉപരി പഠനത്തിന് യോഗ്യത നേടി. ഹൈസ്‌ക്കൂളായി ഉയര്‍ത്തിയ ശേഷമുള്ള അഞ്ച് വര്‍ഷവും മികച്ച വിജയം നേടിയ ഇവിടെ മറ്റ് വര്‍ഷങ്ങളില്‍ നൂറിനോട് അടുത്ത വിജയം കൈവരിച്ചിരുന്നു.

പെരുവണ്ണാമൂഴിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ മലയോര മേഖലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ തീര്‍ത്തും ദരിദ്രരായ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

മുതുകാട് പ്രദേശത്തെ മൂന്ന് ആദിവാസി കോളനികളിലെ കുട്ടികളും മറ്റു പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളും സ്‌കൂള്‍ പഠനത്തിനുള്ള മുഖ്യ ആശ്രയമായി കാണുന്നത് ഈ വിദ്യാലയത്തെയാണ്.

യാത്ര സൗകര്യമുള്‍പ്പെടെ ഒട്ടേറെ പരിമിതികളുള്ള തീര്‍ത്തും ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ സ്ഥിരാധ്യാപകര്‍ ഇല്ലാത്തതും ഉള്ളവര്‍ തന്നെ പല കാരണങ്ങളാല്‍ സ്ഥലം മാറി പോകുന്നതും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാറുണ്ട്.

പല വിഷയങ്ങള്‍ക്കും താല്‍ക്കാലിക അധ്യാപകരാണുള്ളത്. എങ്കിലും സേവന സന്നദ്ധരായ അധ്യാപകരുടെ എല്ലാ തടസ്സങ്ങളും അതിജീവിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു.

കുട്ടികളുടെ മികച്ച വിജയം ഉറപ്പുവരുത്താന്‍ നടത്തിയപഠന ക്യേമ്പുകളും മാതൃകാ പരീക്ഷകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയത്തിലെത്തിച്ചു. ശക്തമായ പിടിഎ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒപ്പമുണ്ടെങ്കിലും പിടിഎ ഫണ്ടിന്റെ അപര്യാപ്തത പല പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമായി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് സ്‌കൂളിനെ മുന്നോട്ടു നയിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ ഡങ്കിപ്പനി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആദിവാസി കുട്ടികള്‍ക്കു വേണ്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

ജില്ല പഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് ഒന്നരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടവും ഹൈടെക് ക്ലാസ് റൂമുകളും നിര്‍മ്മിച്ചെങ്കിലും വൈദ്യുത കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണരൂപത്തില്‍ നടത്താന്‍ കഴിയുന്നില്ല.

ശുദ്ധജലത്തിന്റെ ലഭ്യതയാണ് സ്‌കൂള്‍ നേരിടുന്ന വെല്ലുവിളി. സ്‌കൂള്‍ ബസ് നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലാത്തതും പ്രധാന തടസ്സങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്.

ദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് നിയമിതരാവുന്ന അധ്യാപകര്‍ക്ക് വാഹന സൗകര്യമില്ലാത്ത മലയോരമേഖലയായ ഇവിടെ എത്തിപ്പെടാന്‍ വളരെ ക്ലേശമനുഭവിക്കേണ്ടി വരുന്നു. ഇതുമൂലം ഇവിടെ എത്തുന്ന അധ്യാപകരില്‍ പലരും സ്ഥലമാറ്റത്തിനായ് ശ്രമിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു.

എല്ലാ വിഷയങ്ങളിലും സ്ഥിരാധ്യാപകരെ നിയമിച്ച് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

Perambra Plantation Government High School is the pride of the hill country with all the students passing the SSLC examination for the third consecutive year.

Nineteen candidates who wrote the examination qualified for higher studies with good marks. The five years since he was raised as a high schooler was a great success and the other two years were a success.

Situated within the Plantation Corporation’s estate in the hilly region, about 7 km from Peruvannamuzhi, it is home to some very poor students.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read