വിദ്യാര്‍ത്ഥികര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

By | Friday April 3rd, 2020

SHARE NEWS

പേരാമ്പ്ര : വിദ്യാര്‍ത്ഥികര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലേരി പാറക്കടവ് ഇല്ലത്ത് അസ് ലമിനെയാണ് (40) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ക്കൂട്ടറില്‍ കഞ്ചാവുമായി എത്തി കുട്ടികള്‍ക്ക്് വിതരണം ചെയ്യുന്ന ആളാണിതി.

ഇന്നലെ രാത്രി പാറക്കടവില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട രണ്ട് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പ്രതിയെ പിടികൂടുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഇയാളുടെ സ്‌കൂട്ടിയില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടു പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിനാല്‍ തടഞ്ഞു വെക്കുകയായിരുന്നു.

തുടര്‍ന്ന് സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ. റഊഫിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 30 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചത്. ഇയാളുടെ കൂട്ടാളികളെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read