സ്‌ഫോടക വസ്തുക്കള്‍ തേടി പൊലീസ് പരിശോധന

By | Sunday May 5th, 2019

SHARE NEWS

പേരാമ്പ്ര : നാദാപുരത്ത് ബോംബ് ശേഖരം കണ്ടെത്തിയ പാശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ തേടി കോഴിക്കോട് റൂറല്‍ പോലിസ് പരിധിയില്‍ പോലിസ് വ്യാപക തിരച്ചില്‍ നടത്തി. വടകര എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പേരാമ്പ്ര ടൗണിലെ ഒഴിഞ്ഞ പറമ്പിലും പാലേരി, ചെറിയ കുമ്പളം തുടങ്ങിയ സ്ഥലത്തെ പറമ്പുകളിലുമാണ് പേരാമ്പ്ര സിഐ അബ്ദുള്‍ മജീദിന്റ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

എസ്‌ഐ ഹമീദ്, എഎസ്‌ഐമാരായ പ്രകാശ്, സത്യന്‍, സിപിഒ ബഷീര്‍, എആര്‍ ക്യാമ്പിലെ പോലീസുകാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഒരു സ്ഥലത്തു നിന്നും സ്‌ഫോ ടകവസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read