Categories
headlines

പൊലീസ് സ്മൃതിദിനം ആചരിച്ചു

പേരാമ്പ്ര : രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ സ്മരിക്കാനായി പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ സ്മൃതിദിനം ആചരിച്ചു. സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ഹരീഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.


തുടര്‍ന്ന് പൊലീസ് ഓഫീസര്‍മാര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. എസ്‌ഐ ടി.വി. ഹമീദ് എഎസ്‌ഐ മാരായ രതീഷ്, ബാലന്‍, ശ്രീദാസ്, ദിനേശ് കുമാര്‍, റൈറ്റര്‍ അജിത്ത്കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. വടക്കുമ്പാട് ഹയര്‍ സെക്കന്ററി, നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പരിപാടികളില്‍ പങ്കാളികളായി.

പന്തിരിക്കരയില്‍ പെരുവണ്ണാമൂഴി പൊലീസും ചെമ്പനോട ഹൈസ്‌ക്കൂളിലെ എസ്പിസി കേഡറ്റുകളും ചേര്‍ന്ന് സ്റ്റേഷനില്‍ സ്ഥാപിച്ച സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കൂട്ടയോട്ടവും സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസന്‍ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP